വടക്കു കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ സേന
ഗുവാഹതി: ഉള്‍ഫ അടക്കമുള്ള തീവ്രവാദി സംഘടനകള്‍ സ്വാതന്ത്യ്ര ദിനത്തില്‍ പണിമുടക്കാന്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ 50,000 പേരടങ്ങുന്ന സേനയെ കൂടുതലായി വിന്യസിച്ചു. ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.
ദില്ലിയുടെ കോളനിവാഴ്ചക്കും ചൂഷണത്തിനുമെതിരെ പണിമുടക്കാനാണ് ആസാമിലെ ഉള്‍ഫ, നാഗാലാന്‍ഡിലെ എന്‍.എസ്.സി.എന്‍., മണിപ്പൂരിലെ പി.എല്‍.എ. എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
വടക്കു കിഴക്കന്‍ മേഖല ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും അതിനാല്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനം ഇവിടത്തുകാര്‍ ആഘോഷിക്കേണ്ട കാര്യമില്ലെന്നുമാണ് തീവ്രവാദികളുടെ പക്ഷം. ആരെങ്കിലും ആഘോഷപരിപാടികളില്‍ പങ്കെടുത്ത് ദില്ലിയോടുള്ള വിധേയത്വം തെളിയിക്കാന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും തീവ്രവാദികള്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
എന്തു പ്രശ്നമുണ്ടായാലും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ആസാം പൊലീസ് മേധാവി പി.വി.സുമന്ത് പറഞ്ഞു.
പാലങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍, എണ്ണക്കിണറുകള്‍ തുടങ്ങിയവയുടെയെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിച്ചതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.












Click it and Unblock the Notifications