തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിക്കും
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ആഗസ്ത് 12 ശനിയാഴ്ച പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ ്പെരുമാറ്റച്ചട്ടത്തിന് അന്തിമരൂപം നല്‍കുന്നതിനായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷികളുടെ യോഗത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ ്കമ്മീഷണര്‍ എം.എസ്. ജോസഫ് അറിയിച്ചതാണ് ഇക്കാര്യം.
രണ്ടു ദിവസങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. സെപ്തംബര്‍ 26, 27 തീയതികള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണനേതൃത്വം അധികാരമേറ്റെടുക്കും.
പ്രചാരണത്തിന് 20 ദിവസം നല്‍കും. സമ്മതിദായകര്‍ക്ക് ഐഡന്റിറ്റി കാര്‍ഡില്ലെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം- - ജോസഫ് പറഞ്ഞു.












Click it and Unblock the Notifications