സപ്തംബര്‍ മുതല്‍ ഉടന്‍ പാചകവാതക കണക്ഷന്‍
തിരുവനന്തപുരം : കേരളത്തില്‍ സപ്തംബര്‍ 10 മുതല്‍ അപേക്ഷ നല്‍കി പണമടച്ചാലുടന്‍ ഗ്യാസ്കണക്ഷന്‍ ലഭിക്കും.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായതെന്ന് ഭക്ഷ്യമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അറിയിച്ചു.
സപ്തംബര്‍ ഒന്‍പത് വരെയുള്ള അപേക്ഷകള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം തീര്‍ക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കിയതായും മന്ത്രി പറഞ്ഞു. 99 ഡിസംബര്‍ വരെയുള്ള അപേക്ഷകള്‍ക്കും ഉടനെ കണക്ഷന്‍ നല്‍കാനുള്ള സംവിധാനം പൂര്‍ത്തിയായിട്ടുണ്ട്.












Click it and Unblock the Notifications