ഗുണ്ടര്‍ട്ട് പ്രതിമ അനാഛാദനം ചെയ്തു
തലശ്ശേരി : മലയാള ഭാഷയുടെ വളര്‍ച്ചക്ക് ഒട്ടേറെ സംഭാവന നല്‍കിയഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പ്രതിമ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആഗസ്ത് 10 വ്യാഴാഴ്ച തലശ്ശേരിയില്‍ അനാഛാദനം ചെയ്തു.
ദേശീയപാത വകുപ്പിന്റെ എതിര്‍പ്പു കാരണം ഗുണ്ടര്‍ട്ട് ബംഗ്ലാവിന്റെ അടുത്ത് പ്രതിമ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. 12 അടി ഉയരമുള്ള പ്രതിമയുടെ ശില്‍പ്പി ജീവന്‍ തോമസാണ്. അഞ്ച് വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.
പ്രതിമക്കു വേണ്ടി ചെലവായ തുക മുഴുവന്‍ കിട്ടിയിട്ടില്ലെന്നും ഏഴ് ലക്ഷം രൂപ മാത്രം നല്‍കി സര്‍ക്കാര്‍ കണക്ക് തീര്‍ക്കുകയായിരുന്നുവെന്നും ജീവന്‍ പരാതിപ്പെട്ടു.












Click it and Unblock the Notifications