ആസ്ത്രേലിയയില്‍ ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ ഫോറം
മെല്‍ബണ്‍: ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയുടെ കാര്യക്ഷമതയെക്കുറിച്ച് ആസ്ത്രേലിയക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ 12 ഇന്ത്യന്‍ വിവരസാങ്കേതിക കമ്പനികള്‍ ചേര്‍ന്ന് ഫോറം രൂപീകരിച്ചു. ഇന്ത്യയില്‍ നിന്നും വിവരസാങ്കേതിക വിദഗ്ധരെ കൊണ്ടുവരണമെന്ന ആവശ്യം ആസ്ത്രേലിയയില്‍ ശക്തമായ സാഹചര്യത്തിലാണ് ഫോറം രൂപീകരണം.
വിവരസാങ്കേതിക മേഖലയില്‍ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള സഹകരണത്തിനും ഫോറം പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ആസ്ത്രേലിയന്‍ വിവരസാങ്കേതിക കമ്പനികള്‍ ഇന്ത്യയില്‍ തുടങ്ങാനും ഫോറം ശ്രമിക്കും.
അടുത്തിടെ സിഡ്നിയില്‍ നടന്ന ഒരു സെമിനാറിലാണ് ഫോറം രൂപീകരിക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. വിവരസാങ്കേതിക മേഖലയില്‍ ജോലിയെടുക്കാന്‍ കഴിവുള്ളവര്‍ ആവോളം ഉള്ളത് ഇന്ത്യയെ ഈ മേഖലയില്‍ മറ്റു രാജ്യങ്ങളുമായി മത്സരിക്കാന്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി.
ഇപ്പോള്‍ നടന്നുവരുന്ന ഐ.ടി. ബൂമില്‍ ഇന്ത്യക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ട്. ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവുകള്‍ ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമാണ് ഇപ്പോഴുള്ളതെന്നും സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications