സ്പെയ്റ്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും
സുവ: ഫിജിയില്‍ ഇന്ത്യന്‍ വംശജനായ മഹേന്ദ്ര ചൗധരിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനു നേതൃത്വം നല്കിയ ജോര്‍ജ് സ്പെയ്റ്റിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തും. പൊലീസ് വക്താവ് ഇന്‍സ്പെക്ടര്‍ സാറ ബര്‍ണാര്‍ഡ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ആദ്യം ഫയല്‍ ചെയ്തിരുന്ന ചില അപ്രധാന കേസുകളിലെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സ്പെയ്റ്റിനെയും 12 കൂട്ടാളികളെയും ആഗസ്ത് 11 വെള്ളിയാഴ്ച സുവ മജിസ്ട്രേറ്റ് കോടതിയില്‍ കൊണ്ടുവരാനിരിക്കെയാണ് പൊലീസിന്റെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
നേരത്തെ സ്പെയ്റ്റും കൂട്ടാളികളും സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ ആഗസ്ത് അഞ്ചിന് കോടതി തള്ളിയിരുന്നു. ഇവര്‍ പുറത്തുവന്നാല്‍ വീണ്ടും പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി സ്വീകരിച്ചു. വളരെ ക്ഷീണിതനായി കാണപ്പെട്ട സ്പെയ്റ്റ് താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് വാദിച്ചത് കോടതി മുഖവിലക്കെടുത്തില്ല.












Click it and Unblock the Notifications