ഇന്‍സ്റന്റ് മീന്‍കറിയുമായി സിഫ്റ്റ്
കൊച്ചി: ചൂടാക്കി കഴിക്കാന്‍ പാകത്തില്‍ പാക്കറ്റിലാക്കിയ ഇന്‍സ്റന്റ് മീന്‍കറിയുമായി സിഫ്റ്റ്. ചില സീസണില്‍ ധാരാളമായി ലഭിക്കുന്ന വില കുറഞ്ഞ ഇനം മത്സ്യങ്ങള്‍ കൊണ്ട് തയാറാക്കിയ കറിപ്പാക്കറ്റുകളാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ചി (ഐ.സി.എ.ആര്‍) ന്റെ കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി(സിഫ്റ്റ്) അവതരിപ്പിക്കുന്നത്.
കറിപാക്കറ്റ് അഞ്ച് മിനിട്ട് വെള്ളത്തില്‍ ഇറക്കിവെച്ച് ചൂടാക്കിയോ പാക്കറ്റില്‍ നിന്നും പാത്രത്തിലെടുത്ത് ചൂടാക്കിയോ ഉപയോഗിക്കാം. കേരളീയരീതിയിലാണ് പാചകം. വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യക്കറി വിപണനം ചെയ്യാന്‍ സിഫ്റ്റിന് ഇപ്പോള്‍ ഉദ്ദേശ്യമില്ല. എന്നാല്‍ താത്പര്യമുള്ള വ്യവസായ സംരംഭകര്‍ക്ക് സാങ്കേതികവിദ്യ നല്‍കും.












Click it and Unblock the Notifications