പള്ളിയിലെ സ്ഫോടനം: അന്വേഷണം പൂര്‍ത്തിയായി
ബാംഗ്ലൂര്‍: സംസ്ഥാനത്തെ ക്രിസ്ത്യന്‍പള്ളികളിലുണ്ടായ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായതായി കര്‍ണ്ണാടക പൊലീസ് പ്രത്യേകാന്വേഷണസംഘത്തിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ദീന്‍ദാര്‍ അന്‍ജുമന്‍ വിഭാഗത്തിലെ പ്രമുഖരായ 14 പേര്‍ പിടിയിലായതോടെ വാഡി, ഹൂബ്ലി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായി. ആന്ധ്രയില്‍ നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണം അവിടെ തുടരുകയാണ്. ആവശ്യമാണെങ്കില്‍ ആന്ധ്രാപൊലീസിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് ഒമ്പതിന് പള്ളിയില്‍ ബോംബ് വച്ചതിനുശേഷം മടങ്ങുമ്പോള്‍ കാറിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ഇബ്രാഹിം അപകടനില തരണംചെയ്തുകഴിഞ്ഞു. കേസിലെ മുഖ്യപ്രതിയാണെന്നു സംശയിക്കപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ സഹായത്താലാണ് ബാക്കിയുള്ളവരെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications