സ്വാതന്ത്യ്ര ദിനത്തിന് കനത്ത സുരക്ഷ
ദില്ലി : കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴിലായിരിക്കും സഹസ്രാബ്ദത്തിലെ ആദ്യ സ്വാതന്ത്യ്ര ദിനാഘോഷം. പാകിസ്ഥാന്‍ പിന്തുണയുള്ള തീവ്രവാദി സംഘടനകളുടെ ആക്രമണത്തെ ഭയന്ന് തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ സുരക്ഷാവലയത്തിനുള്ളലാണ്.
ഭീകരര്‍ക്ക് യാതൊരു പഴുതും നല്‍കാതിരിക്കാന്‍ ദില്ലിക്ക് മുകളില്‍ വ്യോമസേനാ വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തും. 55,000 പൊലീസുകാരെയാണ് നഗരത്തിന്റെ സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളതെന്ന് ദില്ലി പൊലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മ അറിയിച്ചു.
കശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലുമുള്ള തീവ്രവാദി സംഘടനകളെ ഉപയോഗിച്ച് സ്വാതന്ത്യ്രദിനത്തിന് കുഴപ്പങ്ങളുണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്ന് ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications