കര്‍ണാടകയില്‍ തമിഴ് രണ്ടാം ഭാഷയാക്കാനാവില്ലെന്ന് കൃഷ്ണ
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ തമിഴ് രണ്ടാം ഔദ്യോഗിക ഭാഷയാക്കണമെന്ന വീരപ്പന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
വീരപ്പന് ഉന്നയിച്ചിരിക്കുന്ന പല ആവശ്യങ്ങളും നടപ്പിലാക്കാനാവാത്തതാണ്. തമിഴ്നാട്ടില്‍ കന്നട രണ്ടാം ഔദ്യോഗിക ഭാഷയാക്കാനാവില്ല എന്നതു പോലെ തന്നെ കര്‍ണാടകയില്‍ തമിഴ് രണ്ടാം ഔദ്യോഗിക ഭാഷയാക്കുന്നതും അസാധ്യമാണ്. കൃഷ്ണ വ്യക്തമാക്കി.
വീരപ്പന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചില ഉത്തരവുകളുടെ പകര്‍പ്പുകള്‍ നക്കീരന്‍ ഗോപാലന് വഴി വീരപ്പനെത്തിച്ചുകൊടുക്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ കൂട്ടക്കൊലചെയ്യപ്പെട്ട ഏഴ് ദളിതര്‍ക്കും 1991ലും 92ലും നടന്ന കാവേരി കലാപത്തില്‍ ഗോപിചെട്ടി പാളയത്തിലും കൊള്ളാത്തൂരിലും കൊല്ലപ്പെട്ട ദളിതര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിന്റെ പകര്‍പ്പാണ് വീരപ്പന് അയച്ചുകൊടുക്കുന്നത്.
കൊള്ളയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ടാഡ കേസ് പ്രകാരം അറസ്റ് ചെയ്ത 51 പേരെ മോചിപ്പിക്കാന്‍ വേണ്ടിയുള്ള ഉത്തരവിന്റെ പകര്‍പ്പും വീരപ്പന് അയച്ചുകൊടുക്കും.
ആഗസ്ത് 19നുളളില്‍ തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് വീരപ്പന് ഉപാധിവെച്ചിട്ടുണ്ടെന്ന കാര്യം കൃഷ്ണ തള്ളി. 19നുള്ളില്‍ ആവശ്യങ്ങളിന്മേലുള്ള പ്രതികരണം തന്നെ അറിയിക്കണമെന്ന് മാത്രമേ വീരപ്പന് ഉദ്ദേശിക്കുന്നുള്ളൂ.
കാവേരി പ്രശ്നം അന്തര്‍ദേശീയ നീതിന്യായ കോടതിക്ക് വിടണമെന്ന ആവശ്യം പ്രാവര്ത്തികമാക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കൃഷ്ണ പറഞ്ഞു.
രാജ്കുമാറിന്റെ മോചനത്തെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications