മൈക്രോസോഫ്ടിനെതിരെ കേസില്ല
ദില്ലി : കുത്തക വ്യാപാര നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചുവെന്ന പരാതിയിന്മേല്‍ മൈക്രോസോഫ്ടിനെതിരെ നടപടി എടുക്കാന്‍ എം.ആര്‍.ടി.പി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ആഗസ്ത് 11 വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പ് ബ്യൂറോ പിന്‍വലിച്ചു. ഇത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ബ്യൂറോ വൃത്തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു.
മൈക്രോസോഫ്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് കമ്പനി ചെയര്‍മാന്‍ ബില്‍ ഗേറ്റ്സ് സപ്തംബറില്‍ ഇന്ത്യയിലെത്തുന്നുണ്ട്.












Click it and Unblock the Notifications