അഭയ കേസ്: അഞ്ചു ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്തേക്കും
തിരുവനന്തപുരം: അഭയ കേസില്‍ തെളിവ് നശിപ്പിച്ചതിന് അഞ്ചു ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയതായി അറിയുന്നു.
അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യുന്നതിന് സിസ്റര്‍അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ആര്‍.ഡി.ഒ എസ്.ജി.കെ. കിഷോര്‍, അന്ന് പോലീസ് സൂപ്രണ്ടായിരുന്ന ക്രൈം ബ്രാഞ്ച് സി.ഐ.ഡി കെ.ടി.മൈക്കള്‍, ആര്‍.ഡി.ഒ കോടതി സൂപ്രണ്ട് ടി.എം. ഏലിയാമ്മ, സെക്ഷന്‍ ക്ലാര്‍ക്ക് കെ.എന്‍. മുരളീധരന്‍, കോട്ടയം പോലീസ് സബ് ഇന്‍സ്പെക്ടര്‍ വി.വി. അഗസ്റിന്‍ എന്നിവരാണ് ഉദ്യോഗസ്ഥര്‍ എന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications