Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാവിയില്‍ ആശങ്ക

തിരുവനന്തപുരം: എല്ലാ വര്‍ഷവും ആഗസ്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളിയുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയരുന്നു.

വള്ളംകളിയുടെ ചെലവേറിയതും സംഘാടകരുടെ പിടിപ്പുകേടിനെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളുമാണ് ആശങ്കയ്ക്കു കാരണം.

മത്സരത്തിന്റെ സംഘാടകരായ നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയും മത്സരത്തില്‍ പങ്കെടുക്കാനെത്തുന്നവരും ഒരുപോലെ വര്‍ദ്ധിച്ച ചെലവിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. തയ്യാറെടുപ്പിന് ചെലവു കൂടിയതും തുഴച്ചില്‍ക്കാരുടെ പ്രതിഫലത്തുകയിലുണ്ടായ വര്‍ദ്ധനവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്ന 16 വള്ളങ്ങളില്‍ എട്ടെണ്ണം മാത്രമേ ട്രയലിനിറങ്ങിയുള്ളു. ഒരു ട്രയലിന് 15,000 രൂപ ചെലവു വരും. മത്സരത്തെ ഗൗരവപൂര്‍വം കാണുന്ന ടീമുകള്‍ കുറഞ്ഞത് 10 ട്രയലെങ്കിലും നടത്താറുണ്ട്.

ചുണ്ടന്‍ വള്ളത്തിന്റെ വാടകയും 50,000 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനു പുറമേ പങ്കായമുണ്ടാക്കാന്‍ ക്ലബുകള്‍ 20,000 രൂപ വേറെ ചെലവഴിക്കണം. എങ്കിലും ഒന്നാം സ്ഥാനക്കാര്‍ക്കു കിട്ടുന്നത് 65,000 രൂപ മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+