Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് തിരഞ്ഞെടുപ്പ് സപ്തംബര്‍ 23-നും 25-നും

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സപ്തംബര്‍ 23, 25 തീയതികളില്‍ നടക്കും. 26-നാണ് വോട്ടെണ്ണല്‍ തുടങ്ങുക. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ് ജോസഫ് അറിയിച്ചതാണ് ഇക്കാര്യം.

ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ആഗസ്ത് 23-ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആഗസ്ത് 30 ആണ്. പിന്‍വലിക്കാനുള്ള അവസാന ദിവസം സപ്തംബര്‍ രണ്ടും.

ഗ്രാമപഞ്ചായത്തില്‍ 13,259-ഉം, ബ്ലോക്ക് പഞ്ചായത്തില്‍ 1,638-ഉം, ജില്ലാ പഞ്ചായത്തില്‍ 307-ഉം, മുനിസിപ്പാലിറ്റികളില്‍ 1,597-ഉം, കോര്‍പ്പറേഷനുകളില്‍ 298-ഉം സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 60 ഗ്രാമപഞ്ചായത്തുകളെ സപ്തംബറിലെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചേക്കുമെന്ന് ജോസഫ് സൂചിപ്പിച്ചു.

തിരഞ്ഞെടുപ്പിന് 20 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു. ഗ്രാമപഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥി 5,000 രൂപ വരെ മാത്രമേ പ്രചരണത്തിന് ചെലവഴിക്കാവൂ. ബ്ലോക്ക് പഞ്ചായത്തില്‍ 15,000 രൂപയും, ജില്ലാ പഞ്ചായത്തില്‍ 30,000 രൂപയും മുനിസിപ്പാലിറ്റിയില്‍ 5,000 രൂപയും കോര്‍പ്പറേഷനില്‍ 10,000 രൂപയും ആണ് പ്രചരണച്ചെലവിന്‍െറ പരിധി.

ഏതാണ്ട് രണ്ടരക്കോടി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമെന്ന് കരുതുന്നു. 30,784 പോളിംഗ് ബൂത്തുകളിലായി രണ്ടു ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ബാലറ്റ് പേപ്പര്‍ അച്ചടിക്കാനായി 400 ടണ്‍ പേപ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം തന്നെ വാങ്ങിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+