മുരളിയും സംഘവും സോണിയയെ കാണും
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ആഗസ്ത് 12 ശനിയാഴ്ച സോണിയാഗാന്ധിയെ കാണും.
മുരളിക്ക് പുറമേ പി.സി.ചാക്കോ, പ്രഫ.കെ.വി.തോമസ്, വി.എസ്. ശിവകുമാര്‍ എംപി എന്നിവരാണ് ദില്ലിക്ക് തിരിച്ചിട്ടുള്ളത്.
മുരളിയും ചാക്കോയും യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന ഉടന്‍ വേണമെന്ന് ആവശ്യപ്പെടും. മറ്റ് സംഘടനാ പ്രശ്നങ്ങള്‍ സോണിയക്ക് മുമ്പില്‍ ഉന്നയിക്കേണ്ട ചുമതല പ്രഫ.കെ.വി.തോമസിനാണ്.
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന മാത്രമാണ് ഐ വിഭാഗം ഉടനെ വേണമെന്നാവശ്യപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞടുപ്പ് കഴിഞ്ഞ് സംഘടനാ തെരഞ്ഞെടുപ്പ് മതിയെന്നാണ് കരുണാകരന്റെ അഭിപ്രായം. പുതിയ കെപിസിസി ഭാരവാഹികളുടെയും കമ്മിറ്റികളുടെയും നേതൃത്വത്തിലായിരിക്കും നിയമസഭാ തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുക എന്നും കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഘടനാ തെരഞ്ഞടുപ്പിന് റിട്ടേണിംഗ് ഓഫീസറെ പോലും നിശ്ചിത സമയത്ത് നിയമിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതും അനന്തമായി നീളാനാണ് സാധ്യത. സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കിടയാക്കും എന്നാണ് ഹൈക്കമാന്റിന്റെ നിഗമനം.












Click it and Unblock the Notifications