സി.പി.എം. ചാനലിന്റെ പേര് കൈരളി
തിരുവനന്തപുരം: സി.പി.എം ആരംഭിക്കുന്ന ടെലിവിഷന്‍ ചാനലിന്‍െറ പേര് കൈരളി എന്നായിരിക്കും.മലയാളം എന്ന പേര് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് അത് അനുവദിച്ചില്ല.
കൈരളി എന്നായിരിക്കും ചാനലിന്റെ പേരെങ്കിലും കമ്പനിയുടെ പേര് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്നു തന്നെ തുടരും.
ആഗസ്ത് 10 വ്യാഴാഴ്ചയാണ് വാര്‍ത്താവിതരണ വകുപ്പ് ചാനലിന് കൈരളി എന്ന പേര് അനുവദിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ലൈസന്‍സ് ഫീസായ 12.6 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.
മലയാളം എന്ന പേര് നിഷേധിച്ചതിന് പ്രത്യേക കാരണമൊന്നും പറഞ്ഞിട്ടില്ല. ഭാഷയുടെ പേര് ഒരു സ്വകാര്യ ചാനലിന് നല്കുന്നതിലെ ഔചിത്യമില്ലായ്മയും മാര്‍ക്സിസ്റ് ചാനലിന് മലയാളം എന്ന പേര് നല്കുന്നതിനോട് സംസ്ഥാന ബി.ജെ.പി. നേതാക്കള്‍ പ്രകടിപ്പിച്ച എതിര്‍പ്പും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications