നെഹ്റു ട്രോഫി കാരിച്ചാല്‍ ചുണ്ടന്
ആലപ്പുഴ : പുന്നമടക്കായലില്‍ നടന്ന 48-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തില്‍ കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാം സ്ഥാനം നേടി.
16 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് വിന്‍സിയുടെ നേതൃത്വത്തിലുള്ള കാരിച്ചാല്‍ ഒന്നാമതെത്തിയത്. കേന്ദ്ര ടൂറിസം മന്ത്രി അനന്ത് കുമാര്‍ വിജയികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൈയൊപ്പുള്ള ട്രോഫി സമ്മാനിച്ചു.
വള്ളംകളി കാണാന്‍ നിരവധി വിദേശികള്‍ ഉള്‍പടെ വന്‍ ജനാവലിയെത്തിയിരുന്നു.സ്പെയിനില്‍ നിന്നാണ് കൂടുതല്‍ ടൂറിസ്റുകളെത്തിയത്. ടൂറിസ്റുകളെ പുന്നമടയില്‍ എത്തിക്കാന്‍ ആലപ്പുഴ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പാടാക്കിയിരുന്നു.












Click it and Unblock the Notifications