Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തിലെ കമ്പോളങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പല കമ്പോളങ്ങളിലും തങ്ങള്‍ക്കെതിരെ ഭീഷണികളും പീഡനങ്ങളും നടക്കുന്നതായി ഒട്ടേറെ സ്ത്രീകള്‍ കമ്മീഷനോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് കമ്മീഷന്‍ വക്താവ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ ഉള്ളൂരില്‍ ഒരു മത്സ്യവില്‍പനക്കാരി ബലാത്സംഗത്തിനിരയായതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ബലാത്സംഗത്തിന് വിധേയയായ സ്ത്രീക്കും അവരുടെ സഹപ്രവര്‍ത്തകര്‍ക്കും കച്ചവടം വീണ്ടും തുടരാനാവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം മത്സ്യവില്‍പനക്കാരിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മഹേഷ് കര്‍ണ്ണ (24), മലയന്‍ ദിലീപ് (27) എന്നിവരെ ആഗസ്ത് 11 വെള്ളിയാഴ്ച പോലീസ് അറസ്റു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+