പുതിയ ഭരണഘടന നടപ്പാക്കുമെന്ന് ചന്ദ്രിക
കൊളംബോ : ലങ്കയില്‍ പുതിയ ഭരണഘടന നടപ്പാക്കുമെന്ന ് പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ പറഞ്ഞു.
ആഗസ്ത് 24ന് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനു മുമ്പായി ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കുള്ള ബില്‍ അവതരിപ്പിക്കുമെന്ന് ചന്ദ്രിക പറഞ്ഞു. നേരത്തെ ഭരണഘടനാ പരിഷ്കാരങ്ങള്‍ക്കു ശ്രമിച്ചപ്പോള്‍ ചന്ദ്രികക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയിരുന്നില്ല.
ബില്‍ പാസ്സാകാന്‍ പ്രതിപക്ഷ കക്ഷിയായ യു എന്‍ പി യുടെ സഹകരണം ആവശ്യമാണ്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തുമ്പോള്‍ പുതിയ ഭരണഘടന കൊണ്ടുവരുമെന്ന് ചന്ദ്രിക പറഞ്ഞു.
തമിഴ് പുലികളും യു. എന്‍ .പി യും പുതിയ ഭരണഘടനയെ എതിര്‍ക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും ഇതില്‍ നിന്നും പിന്നോട്ട് പോകുന്ന പ്രശ്നമില്ല .ചന്ദ്രിക അറിയിച്ചു.












Click it and Unblock the Notifications