കശ്മീര്‍ : പാക ിസ്ഥാനുമേല്‍ യു.എസ് സമ്മര്‍ദ്ദം
വാഷിംഗ്ടണ്‍: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യയുമായി എത്രയും പെട്ടെന്ന് സംഭാഷണം നടത്താന്‍ അമേരിക്ക പാക്കിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.
ജൂലൈ 24 തിങ്കളാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ആഗസ്ത് എട്ട് ചൊവാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പിന്‍വലിച്ചിരുന്നു. അതിനുശേഷം കശ്മീരില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ് ഉള്‍പ്പെടെ 12 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇപ്പോള്‍ കശ്മീരില്‍ പ്രത്യക്ഷതലത്തില്‍ ഒരു പങ്കും വഹിക്കാനില്ലാത്തതിനാലാണ് പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്. സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നറിയുന്നു. കശ്മീരില്‍ നടന്ന സ്ഫോടനത്തെ ഇതിനകം തന്നെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വിമര്‍ശിച്ചുകഴിഞ്ഞു. ഇത്തരത്തിലുളള പ്രവൃത്തികള്‍ കശ്മീര്‍ പ്രശ്നപരിഹാരത്തിന് ഒരിക്കലും സഹായകമാകില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഹിസ്ബുള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച അവസരം പ്രശ്നപരിഹാരത്തിന് ഒന്നാന്തരം അവസരമായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാരും അതിയായ താല്പര്യം എടുത്തിരുന്നു. പ്രശ്നപരിഹാരത്തിന് താല്‍പര്യം കാണിക്കുന്നതോടൊപ്പം തന്നെ സംഭാഷണത്തിനുള്ള അവസരം ഒരുക്കുന്നതിനും ഇന്ത്യ പരിശ്രമിക്കേണ്ടതുണ്ട് -അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications