Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബ് സ്ഫോടനം: കശ്മീരില്‍ ആറ് സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയില്‍ കുഴിബോബ് പൊട്ടിത്തെറിച്ച് അതിര്‍ത്തി സുരക്ഷാസേനയുടെ ബസ്സില്‍ യാത്ര ചെയ്തിരുന്ന ആറ് സൈനികര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു.

പത്തുപേരുടെ നില ഗുരുതരമാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണ് സ്ഫോടനത്തിനു പിന്നില്‍.

കശ്മീരിലുണ്ടായ മറ്റൊരു അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

ആഗസ്ത് 13 ഞായറാഴ്ചരാവിലെ എട്ട് മണിക്കാണ് സംഭവം . സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തമതാര്‍ വളവിനടുത്തു വെച്ച് ദേശീയപാതയിലൂടെ കടന്നുപോവുമ്പോഴാണ് ബോംബ് സ്ഫോടനമുണ്ടായത്.

ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബസ്സുകളിലൊന്നാണ് സ്ഫോടനത്തില്‍ പെട്ടത്. അവധിക്കു ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോവുകയായിരുന്ന സൈനികരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സില്‍ ഡ്രൈവറടക്കം അമ്പതോളം പേരുണ്ടായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു. ഇത് ഇന്ത്യന്‍ സേനയ്ക്കെതിരെ നേടിയ വിജയമാണെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ വക്താവ് സലിം ഹാഷ്മി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ഇന്ത്യ അംഗീകരിക്കും വരെ തങ്ങള്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ശക്തമായ ആക്രമണം നടത്തുമെന്നും ഹാഷ്മി പറഞ്ഞു.

നാല് പേര്‍ ബോംബ്സ്ഫോടനം നടന്ന സ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ശ്രീനഗറില്‍ 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്ഫോടനം നടന്ന് രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ഹിസ്ബുളിന്റെ ഈ ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+