എസ് .ടി. ഡി മേഖല സ്വകാര്യ കമ്പനികള്‍ക്ക്
ദില്ലി : ടെലികോം രംഗത്ത് ദീര്‍ഘദൂര കാളുകളുടെ മേഖലയില്‍( എസ്.ടി.ഡി)സ്വകാര്യകമ്പനികള്‍ക്കു കൂടി പങ്കാളിത്തം നല്കുന്നു. ഇതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.
ഇന്ത്യയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യകമ്പനികള്‍ക്ക് എസ്.ടി.ഡി രംഗത്തേക്ക് കടന്നുവരാം. 49 ശതമാനത്തില്‍ കൂടുതല്‍ വിദേശപങ്കാളിത്തമു ള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുവാദം നല്കില്ല. പങ്കാളിത്തം വേണ്ട കമ്പനികള്‍ 100 കോടി രൂപയുടെ പ്രവേശന ഫീസും 400 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും അടക്കേണ്ടതുണ്ട്.ട്രാന്‍സ്മിഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും മറ്റുമാണ് ഈ തുക ചെലവഴിക്കുക.
വിദൂരവും ലാഭകരവുമല്ലാത്ത പ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ എത്തിക്കേണ്ട ബാധ്യത കൂടി ഈ കമ്പനികള്‍ ഏറ്റെടുക്കേണ്ടിവരും. സ്വകാര്യ സംരംഭകരുടെ മത്സരം വരുന്നതോടെ ഉപഭോക്താവിന് ദീര്‍ഘദൂര കാളുകളുടെ ചെലവ് കുറയും.












Click it and Unblock the Notifications