ഗോപാല്‍ വീണ്ടും കാട്ടിലേക്ക്
ബാംഗ്ളൂര്‍ : ആഗസ്ത് 16 ബുധനാഴ്ചയോ 17 വ്യാഴാഴ്ചയോ നക്കീരന്‍ ഗോപാല്‍ വീണ്ടും കാട്ടിലേക്ക് പോകും. വീരപ്പന് മുന്നോട്ട് വെച്ച പുതിയ ഉപാധികള്‍ക്കുള്ള കര്‍ണാടക-തമിഴ്നാട് സര്‍ക്കാരുകളുടെ മറുപടികളുമായാണ് ഇത്തവണ ഗോപാലിന്റെ യാത്ര.
ആഗസ്ത് 14 തിങ്കളാഴ്ച പോകാനാണ് ആദ്യം തീരുമാനിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയാണ് പുതിയ തീയതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വീരപ്പന്റെ പുതിയ ഉപാധികള്‍ക്കുള്ള മറുപടി രേഖകള്‍ കര്‍ണാടക മുഖ്യമന്ത്രി കൃഷ്ണ ഗോപാലിന് ആഗസ്ത് 14 തിങ്കളാഴ്ച കൈമാറും.
ഗോപാലിന്റെ സന്ദര്‍ശനത്തോടെ മോചനം സംബന്ധിച്ച് വീരപ്പന്റെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടില്‍ തമിഴ് ഭരണഭാഷയാക്കുന്നതിലും മറ്റും എതിര്പ്പുണ്ടാവാനിടയില്ലാത്തതിനാല് മോചനം ഉടന്‍ സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു.
എന്നാല്‍ കാവേരി നദീജല തര്‍ക്കത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പരിഹാരമുണ്ടാക്കമെന്നുള്ള ആവശ്യം കര്‍ണാടകം അംഗീകരിക്കില്ല. കാവേരി നദീജല അതോറിറ്റിയാണ് പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത് എന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.
ഇതിനിടെ തമിഴ് തീവ്രവാദികളുടെ ആക്രമണം ഭയന്ന് കര്‍ണാടകത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതില്‍ തമിഴ് തീവ്രവാദികള്‍ക്കും പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications