Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരം: എയര്‍ ഇന്ത്യ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയതു കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള കുവൈറ്റ് എയര്‍വേസിന്റെ വിമാനം ആഗസ്ത് 12 ശനിയാഴ്ച വൈകി.

സെക്യൂരിറ്റി ജീവനക്കാരന്‍ എയര്‍ ഇന്ത്യയുടെ ഒരു ജീവനക്കാരനെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ പണിമുടക്കിയത്. പണിമുടക്ക് 30 മിനിറ്റോളം നീണ്ടു നിന്നു. വിമാനത്താവളത്തിലെ ഡി.എസ്.പി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ശശി എന്ന ജീവനക്കാരനെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ പൊലീസ് സമ്മതിക്കാത്തതിനെത്തുടര്‍ന്നാണ് പ്രശ്നമുണ്ടായത്. ശശി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതിനുശേഷവും പൊലീസ് അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടില്ലെന്നാണ് ജീവനക്കാര്‍ ആരോപിച്ചത്.

എന്നാല്‍ ശശി തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കു ശേഷമേ പൊലീസ് ആരെയും അകത്തു പ്രവേശിപ്പിക്കുന്നുള്ളൂ.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കുവൈറ്റ് എയര്‍വേസിന്റെ വിമാനം കൈകാര്യം ചെയ്യുന്നത് എയര്‍ ഇന്ത്യ ജീവനക്കാരാണ്. അതിനാല്‍ അവര്‍ പണിമുടക്കിയപ്പോള്‍ കുവൈറ്റ് വിമാനം വൈകി. 30 മിനിറ്റിനു ശേഷമാണ് വിമാനം കുവൈറ്റിലേക്കു തിരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+