കൈരളിയുടെ ഉദ്ഘാടനം ആഗസ്ത് 16-ന്
തിരുവനന്തപുരം: സി.പി.എം ആരംഭിക്കുന്ന കൈരളി ചാനലിന്റെ ഉദ്ഘാടനം ആഗസ്ത് 16 ബുധനാഴ്ച നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ വൈകുന്നേരം 7.30-നാണ് ഉദ്ഘാടനം.
ചാനലിന്റെ ഉദ്ഘാടനചടങ്ങ് തന്നെയായിരിക്കും കൈരളിയിലെ ആദ്യപരിപാടി. ആദ്യസംപ്രേഷണം പിറ്റേന്ന് തുടങ്ങും. ആദ്യം മുതല്‍ തന്നെ ചാനല്‍ 24 മണിക്കൂറും സംപ്രേഷണം നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എ. സിദ്ധാര്‍ത്ഥമേനോന്‍ പറഞ്ഞു.
കൊച്ചിയില്‍ കാക്കനാട്ടുള്ള വി.എസ്.എന്‍.എല്‍ നിലയത്തില്‍ നിന്നാണ് സംപ്രേഷണം. വാര്‍ത്തകള്‍ക്കുള്ള സ്റുഡിയോയും ഈ നിലയത്തിനു സമീപമാണ് ഒരുക്കിയിട്ടുള്ളത്. വാര്‍ത്തകള്‍ അയക്കുന്നതിന് ക്ലിപ്പ് മെയില്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കേരളത്തനിമയുള്ള പരിപാടികളായിരിക്കും കൈരളി സംപ്രേഷണം ചെയ്യുകയെന്ന് സിദ്ധാര്‍ത്ഥമേനോന്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്ക് കേരളീയരെ മനസ്സിലാക്കാനും കേരളീയര്‍ക്ക് പുറത്തുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനും ഉതകുന്ന ചാനലായിരിക്കും ഇത്. വാര്‍ത്തകള്‍ കൂടാതെ വിനോദ-വിജ്ഞാന-വിദ്യാഭ്യാസ പരിപാടികള്‍, വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ എന്നിവയും ചാനലിലുണ്ടാവും.
ചാനലിന്റെ പ്രധാന ഓഫീസ് തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയ്ക്കു സമീപമാണ്. സ്റുഡിയോ കോംപ്ലക്സും തിരുവനന്തപുരം ന്യൂസ് ബ്യൂറോയും ഇവിടെ പ്രവര്‍ത്തിക്കും.
ആദ്യറിപ്പോര്‍ട്ടുകള്‍












Click it and Unblock the Notifications