സി.പി.എമ്മിലെ ചര്‍ച്ചയില്‍ താത്പര്യമില്ലെന്ന് ലീഗ്
പത്തനംതിട്ട: വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗുമായി നീക്കുപോക്ക് നടത്തുന്നതിനെ കുറിച്ച് സി.പി.എമ്മില്‍ നടക്കുന്ന ചര്‍ച്ചകളെ തങ്ങള്‍ അപ്രധാനമായേ കാണുന്നുള്ളൂവെന്ന് മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും പറഞ്ഞു.
ലീഗ് യു.ഡി.എഫില്‍ തന്നെ തുടരും. ചില നിക്ഷിപ്ത താ ല്പര്യക്കാരുടെ മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം അവരുടെ ആഭ്യന്തരകാര്യമാണ്. യു.ഡി.എഫിലെ മറ്റ് കക്ഷികളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാന്‍ ലീഗിന് താത്പര്യമില്ല.
ലീഗ് നല്‍കിയ ലിസ്റിലെ എല്ലാ സ്കൂളുകള്‍ക്കും പ്ലസ് ടു കോഴ്സ് അനുവദിച്ചിട്ടുണ്ടെന്ന വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിന്റെ പ്രസ്താവന ശരിയല്ലെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. ഔദ്യോഗിക ചട്ടങ്ങള്‍ പാലിക്കാതെ ലീഗ് നല്‍കിയ ലിസ്റിലെ ചില സ്കൂളുകള്‍ക്ക് മാത്രം അനുമതി നല്‍കുകയായിരുന്നു.


Click it and Unblock the Notifications