മുരളി സോണിയയെ കണ്ടു
ദില്ലി : കെപിസിസി വൈസ് പ്രസിഡന്റ് കെ.മുരളീധരനും സംഘവും ആഗസ്ത് 12 ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യു വും പുഃനസംഘടിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന കുഴപ്പങ്ങളെ ക്കുറിച്ച് സോണിയയെ ധരിപ്പിച്ചതായും മുരളീധരന്‍ പറഞ്ഞു.
പോഷകസംഘടനകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതിനാലാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാത്തത്. ഇതുകൊണ്ടുകൂടിയാണ് പുനഃസംഘടന അനിവാര്യമായിരിക്കുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
മുരളിയോടൊപ്പം വി.എസ്.ശിവകുമാര്‍ എം.പി, പി.സി.ചാക്കോ, പ്രൊഫ.കെ.വി.തോമസ്, എന്നിവരും സോണിയയുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications