തേങ്ങയും നെല്ലും സര്‍ക്കാര്‍ സംഭരിക്കും
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് തേങ്ങയും നെല്ലും സംഭരിക്കും. തേങ്ങയുടെയും നെല്ലിന്റെയും വില ഇടിയുന്നത് തടയാനാണ് ഈ നടപടി.
സഹകരണ സൊസൈറ്റികളിലൂടെ 3.50 രൂപ മുതല്‍ നാല് രൂപ വരെ വില നല്‍കിയാണ് തേങ്ങ സംഭരിക്കുക.
കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തേങ്ങയുടെ വിലയിടിവ് നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. സഹകരണമന്ത്രിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കമ്പോളവില സംഭരണവിലയേക്കാള്‍ കൂടുന്നതു വരെ സംഭരണം തുടരും. ജില്ലാ സഹകരണ ബാങ്കുകള്‍ സംഭരണത്തിന് വേണ്ടി വായ്പ നല്‍കും.












Click it and Unblock the Notifications