കൊച്ചി വിമാനത്താവളത്തിലേക്കുള്ള റോഡ് തുറന്നു
കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ദേശീയപാത 47ലെ അത്താണിയില്‍ നിന്നും നിര്‍മ്മിച്ച റോഡും റെയില്‍വേ മേല്‍പ്പാലവും മന്ത്രി എസ്.ശര്‍മ ആഗസ്ത് 12 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.
60 മീറ്റര്‍ വീതിയിലാണ് റോഡിന് സ്ഥലം ഏറ്റെടുത്തതെങ്കിലും സ്ഥലമുടമകളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് വീതി 40 മീറ്ററാക്കി ചുരുക്കാനും ഇരുവശത്തു നിന്നും പത്ത് മീറ്റര്‍ വീതം ഉടമകള്‍ക്ക് വിട്ടുകൊടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അകപ്പറമ്പിലെ റെയില്‍വെ ഗേറ്റില്‍ കുടുങ്ങുന്നവരുടെ ദുരിതത്തിന് അറുതി വരുത്താനാണ് ടാറിംഗ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ റോഡ് തുറന്ന് കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications