കൊച്ചി-നെടുമ്പാശേരി ജലഗതാഗതം ഉടന്‍
കൊച്ചി: കൊച്ചിയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ജലഗതാഗത സംവിധാനം ഉടന്‍ ആരംഭിക്കും. ഈ പദ്ധതിക്ക് കേന്ദ്രം ഉടന്‍ അംഗീകാരം നല്‍കുമെന്ന് കേന്ദ്ര വിനോദസഞ്ചാര-സാംസ്കാരിക മന്ത്രി അനന്ത്കുമാര്‍ അറിയിച്ചു. എറണാകുളം ചേംബര്‍ ഒഫ് കോമേഴ്സ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്കു പുറത്തു നിന്നെത്തുന്ന വിനോദഞ്ചാരികളേയും വിദേശമലയാളികളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി. ഇതിന്റെ ട്രയല്‍ റണ്‍ നേരത്തെ എറണാകുളം ജില്ലാ കളക്ടര്‍ കെ.ആര്‍. വിശ്വംഭരന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.
കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ സാധ്യതകളെ കുറിച്ച് വിശകലനം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി ഇ.കെ.നായനാരും ഉന്നതോദ്യോഗസ്ഥരും ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ എല്ലാ വശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.മറ്റ് സംസ്ഥാനങ്ങളിലും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ചുചേര്‍ക്കും.
ഈയിടെ തുടങ്ങിയ ഫോര്‍ട്ട് കൊച്ചി പൈതൃ ക മേഖലാ സംരക്ഷണ പദ്ധതിയടക്കമുള്ള സംഭരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും അനന്ത്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications