Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിച്ചെണ്ണ വിപണിയില്‍ സ്തംഭനം

കൊച്ചി : ഉത്തരേന്ത്യയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതോടെ കേരളത്തിലെ വെളിച്ചെണ്ണ വിപണി പൂര്‍ണ്ണമായി സ്തംഭിച്ചു.

ഉത്തരേന്ത്യന്‍ വ്യാപാരികള്‍ തമിഴ്നാട്ടിലെ കങ്കയം, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കൊപ്രയും എണ്ണയും വാങ്ങുന്നുണ്ട്. അവിടെ വെളിച്ചെണ്ണക്ക് 3000 രൂപയും കൊപ്രക്ക് 2050 രൂപയുമാണ്.

കാലാവസ്ഥ അനുകൂലമായതോടെ റബര്‍ ഉല്പാദനം ഉയര്‍ന്നു. കര്‍ഷകര്‍ പുതിയ ഷീറ്റിന്റെ ഉല്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ കൈവശമുള്ള ചരക്ക് വിറ്റഴിക്കാന്‍ സ്റോക്കിസ്റുകള്‍ തിടുക്കം കാണിക്കുന്നുണ്ട്. കൊച്ചി,കോട്ടയം വിപണികളിലേക്ക് കഴിഞ്ഞ ആഴ്ച വന്‍തോതില്‍ ചരക്കെത്തി.

അണ്‍ ഗ്രേഡ് റബര്‍ കൊച്ചിയില്‍ 2600-2775 രൂപയില്‍ വിപണനം നടന്നപ്പോള്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള ഷീറ്റിന് 2975 രൂപ വരെ ലഭിക്കുകയുണ്ടായി.ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡ് റബര്‍ 3200-3225 രൂപ പ്രകാരമാണ് ശേഖരിച്ചത്. സംസ്ഥാനത്തെ പ്രമുഖ വിപണികളിലായി മൊത്തം 3500 ടണ്‍ റബറിന്റെ വില്‍പ്പന നടന്നു.

കര്‍ണ്ണാടകത്തിലെ കൂര്‍ഗില്‍ നിന്ന് അനുഭവപ്പെട്ട വില്‍പ്പന സമ്മര്‍ദ്ദം കുരുമുളക് വിപണിയുടെ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുകയാണ്.അടുത്ത സീസണില്‍ ഉല്‍പ്പാദനം ഉയരാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് സ്റോക്ക് വിറ്റഴിക്കാന്‍ തോട്ടമുടമകള്‍ മത്സരിക്കുന്നു. കൊച്ചി മാര്‍ക്കറ്റിനേക്കാള്‍ ക്വിന്റലിന് 500 രൂപ വരെ താഴ്ത്തിയാണ് അവര്‍ ചരക്ക് വിറ്റഴിക്കുന്നത്.

തേയില വില കയറിയിറങ്ങി നിന്നു. ഉല്പാദനം ഉയര്‍ന്നതിനാല്‍ വരവും ഉയര്‍ന്ന തോതിലാണ്.

സ്വര്‍ണ്ണ മാര്‍ക്കറ്റ് മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തില്‍ കഴിഞ്ഞ മൂന്നാഴ്ചയായി പവന്റെ നിരക്ക് 3392 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+