Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ മലയാളിയും

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ആഗസ്ത് 13 ഞായറാഴ്ച തീവ്രവാദികള്‍ നടത്തിയ കുഴിബോംബ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും.

കൊല്ലം പൂയപ്പള്ളി മീയണ്ണൂര്‍ കൊട്ടറ ആനന്ദവിലാസത്തില്‍ പരേതനായ ഭാസ്കരപ്പിള്ളയുടെ മകന്‍ ഓമനക്കുട്ടന്‍ എന്ന ആനന്ദക്കുട്ടനാണ് (33) സ്ഫോടനത്തില്‍ മരിച്ച മലയാളി.

ഉധംപൂരിനടുത്ത് തീവ്രവാദികള്‍ ഞായറാഴ്ച രാവിലെയാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ആനന്ദക്കുട്ടനുള്‍പ്പെടെ ആറു സൈനികര്‍ മരിച്ചു. അവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരാണ് ആക്രമണത്തിനിരയായത്. ഹിസ്ബുള്‍ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

13 വര്‍ഷം മുമ്പാണ് ആന്ദക്കുട്ടന്‍ ബി.എസ്.എഫില്‍ ചേര്‍ന്നത്. ബി.എസ്.എഫിന്റെ 181-ാം ബറ്റാലിയനില്‍ വയര്‍ലസ് ഓപ്പറേറ്ററായിരുന്നു. നാട്ടിലെത്തി കുടുംബാംഗങ്ങളുമൊത്ത് അവധിക്കാലം ആഘോഷിക്കാന്‍ തിരിച്ചപ്പോഴാണ് വിധി ആനന്ദക്കുട്ടനെ തട്ടിയെടുത്തത്.

ആദിച്ചനല്ലൂരിലെ പരേതനായ രാമചന്ദ്രന്‍നായരുടെ മകള്‍ പ്രഭയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. നാലുവയസ്സുകാരി കാര്‍ത്തികയും ഒന്നരവയസ്സുകാരന്‍ കൃഷ്ണാനന്ദയും.

ആദ്യറിപ്പോര്‍ട്ടുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+