ജനങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത വളരുന്നു: രാഷ്ട്രപതി
എന്നാല്‍ ഒട്ടേറെ കോട്ടങ്ങളുണ്ടെങ്കിലും നേട്ടങ്ങളുടെ മേഖല മറക്കാനാവില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ സാക്ഷരതയും വിദ്യാഭ്യാസവും വ്യാപിപ്പിക്കാന്‍ സ്ത്രീകള്‍ തന്നെ മുന്‍കൈയെടുത്തത് നല്ല ഒരു സൂചനയാണ്. തങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ സാക്ഷരത അവരെ സഹായിച്ചു. മദ്യം, സ്ത്രീധനം, അനാചാരങ്ങള്‍, പീഡനം, വിവേചനം എന്നിവക്കെതിരെ പോരാടാന്‍ അവരെ സഹായിച്ചത് സാക്ഷരതയാണ്-രാഷ്ട്രപതി പറഞ്ഞു.
ലോകസമാധാനത്തിനായി നിലകൊള്ളുന്ന നയങ്ങള്‍ നമ്മുടെ രാഷ്ട്രപിതാക്കള്‍ തന്നെ രൂപീകരിച്ചിട്ടുണ്ട്. ചേരിചേരാനയവും സമാധാന സഹവര്‍ത്തിത്വവും അതില്‍ ചിലവയാണ്. അതേ നയത്തില്‍ തന്നെ ഇന്ത്യ ഇപ്പോഴും മുറുകെപ്പിടിക്കുന്നു. ലോകരാഷ്ട്രങ്ങളോട് പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളോട് സമാധാനത്തില്‍ കഴിയാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതേസമയം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ജനങ്ങളുടെ ക്ഷേമവും സംരക്ഷിക്കാന്‍ നാം ഒന്നിച്ചു നില്‍ക്കേണ്ടതുമുണ്ട്.
അവകാശസംരക്ഷണത്തിനായി ജനങ്ങള്‍ മുന്നോട്ടുവരുന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. തങ്ങളുടെ അടിസ്ഥാനാവകാശങ്ങളുടെയും ജീവിത വ്യവസ്ഥ മാറ്റേണ്ടതിന്റെയും തിരിച്ചറിവില്‍ നിന്നാണ് ഈ കൂട്ടായ്മ ഉണ്ടായത്. വികസനവും സാമൂഹ്യമാറ്റവും നമ്മുടെ രാജ്യത്തെ സാധാരണക്കാരെ ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും നമ്മള്‍ നേടിയെടുത്ത നേട്ടങ്ങള്‍ മികച്ചവ തന്നെയാണ്, രാഷ്ട്രപതി പറഞ്ഞു.
വിവരസാങ്കേതിക മേഖലയിലും വ്യാവസായിക മേഖലയിലും ഇന്ത്യ നേടിയ പുരോഗതിയും അദ്ദേഹം പരാമര്‍ശിച്ചു. വ്യാവസായിക വളര്‍ച്ചയില്‍ ഇന്ത്യ ലോകത്ത് 12-ാം സ്ഥാനത്തെത്തിയതും അദ്ദേഹം സൂചിപ്പിച്ചു. വിവരസാങ്കേതിക-ശാസ്ത്ര മേഖലയില്‍ നാം നേടിയ വളര്‍ച്ച ആത്മവിശ്വാസം പകരുന്നതാണ്.
അനാചാരങ്ങള്‍, ദാരിദ്യ്രം, അഴിമതി, പരിസ്ഥിതി മലിനീകരണം തുടങ്ങിയവക്കെതിരെ ജനങ്ങള്‍ ശബ്ദിക്കാന്‍ തുടങ്ങിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ പുതിയ ആശയങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും അടിസ്ഥാനം ജനങ്ങളുടെ പരിശ്രമം തന്നെയാണ്. യഥാര്‍ത്ഥ ജനാധിപത്യം താഴേക്കിടയില്‍ നിന്നാണ് വരുന്നതെന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
2












Click it and Unblock the Notifications