Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ 55 പ്രതിപക്ഷാംഗങ്ങളെ സസ്പെന്റ് ചെയ്തു

ഹൈദരാബാദ്: നിയമസഭാ നടപടികള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ആന്ധ്രനിയമസഭയിലെ 55 പ്രതിപക്ഷാംഗങ്ങളെ സസ്പെന്റ് ചെയ്തു. സസ്പെന്റ് ചെയ്യപ്പെട്ട എം.എല്‍.എ മാരില്‍ 52 പേര്‍ കോണ്‍ഗ്രസിലുള്ളവരും മൂന്ന് പേര്‍ സി.പി.എം, സി.പി.ഐ (എം.എല്‍) അംഗങ്ങളുമാണ്.

വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങള്‍ രണ്ടര മണിക്കൂര്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയത്. സസ്പെന്‍ഷന്‍ പ്രഖ്യാപനത്തിനു ശേഷവും സഭയില്‍ നിന്ന് പോവാന്‍ വിസമ്മതിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡ് ബലം പ്രയോഗിച്ച് സഭക്കു പുറത്തേക്ക് കൊണ്ടുപോയി.

സഭ തുടങ്ങിയയുടനെ വൈദ്യുതനിരക്ക് വര്‍ധനയെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്ക് ഉടന്‍ മുഖ്യമന്ത്രിയുടെ മറുപടി വേണമെന്ന് പ്രതിപക്ഷനേതാവ് വൈ.രാജശേഖരറെഡ്ഡിയുടെ ആവശ്യപ്പെട്ടു. ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പായി മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു അവരുടെ ആവശ്യം.

ബഡ്ജറ്റ് അവതരണത്തിനു ശേഷം മുഖ്യമന്ത്രി മറുപടി പറയുമെന്ന്് ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണുഡു പറഞ്ഞു.

അതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെക്കുകയും സഭാനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു. രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അജണ്ടാ രേഖകള്‍ കീറിയെറിഞ്ഞു. സി.പി.എം, സി.പി.ഐ(എം.എല്‍) എം.എല്‍.എമാര്‍ സ്പീക്കറുടെ ചേംബറിലേക്കുള്ള പടിയില്‍ ഇരുന്നു.

തുടര്‍ന്ന് ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണുഡു സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചു. സസ്പെന്‍ഷന്‍ പ്രഖ്യാപനത്തിനു ശേഷവും ബഹളം തുടര്‍ന്നു. സസ്പെന്റ് ചെയ്യപ്പെട്ടവര്‍ സഭക്ക് പുറത്തു പോകണമെന്ന് സ്പീക്കര്‍ കെ. പ്രതിഭ ഭാരതി ആവശ്യപ്പെട്ടു. അപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ തങ്ങളുടെ സീറ്റില്‍ ചെന്നിരുന്നു.

തുടര്‍ന്ന് സ്പീക്കര്‍ വാച്ച് ആന്റ് വാര്‍ഡിനോട് സസ്പെന്റ് ചെയ്യപ്പെട്ടവരെ സഭയില്‍ നിന്ന് നീക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+