ചിങ്ങം ഒന്നിന് കര്‍ഷക പ്രതി ഷധദിനം
കൊച്ചി: ചിങ്ങം ഒന്ന ് (ആഗസ്റ്റ് 17 വ്യാഴാഴ്ച) കര്‍ഷക കോണ്‍ഗ്രസ് (ഐ) പ്രതിഷേധദിനമായി ആചരിക്കും. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ ചിങ്ങം ഒന്നിന് സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനം ആചരിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നിന് എറണാകുളത്ത് നാളികേര വികസന ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ജോസഫ് മോനിപ്പിള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ. പി. സി. സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള സമരം ഉദ്ഘാടനം ചെയ്യും.
വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതി പൂര്‍ണ്ണമായി നിരോധിക്കാനും സസ്യ എണ്ണകളുടെ ഇറക്കുമതി തീരുവ 100 ശതമാനമാക്കുന്നതിനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി മോനിപ്പിള്ളി ആരോപിച്ചു.
പാമോയില്‍ ഇറക്കുമതി നാലിരട്ടിയോളം വര്‍ധിപ്പിച്ചതാണ് വെളിച്ചെണ്ണയുടെ വിലയിടിവിനു കാരണമായത്. നാളികേര വില പിടിച്ചു നിര്‍ത്താന്‍ സഹകരണ സംഘങ്ങള്‍ വഴി ആരംഭിക്കുന്ന സംഭരണം അപ്രായോഗികവും കര്‍ഷകന് പ്രയോജനം ചെയ്യാത്തതുമാണ്. .നാളികേരത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താതെയാണ് സംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
സംഭരണത്തിലൂടെ സംഘങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം സര്‍ക്കാര്‍ പരിഹരിക്കുമെന്ന പ്രഖ്യാപനം മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിശ്വസിക്കാനാവില്ല.
കേരകര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനും വളവും ജലസേചന സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.
നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വൈവിധ്യമാര്‍ന്ന നാളികേരോല്‍പന്നങ്ങള്‍ നിര്‍മിക്കണമെന്ന് മോനിപ്പിള്ളി നിര്‍ദ്ദേശിച്ചു. ആധുനിക രീതിയിലുള്ള നാളികേര സംസ്കരണ യൂണിറ്റുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കണം.
കേരളത്തിന്റെ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലേയ്ക്കു തള്ളിവിട്ടതില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് വലുതാണ്. ഇറക്കുമതി നിരോധിച്ചും തീരുവ വര്‍ധിപ്പിച്ചും ഉല്‍പന്നങ്ങളുടെ വില പിടിച്ചു നിര്‍ത്തി ന്യായവില നല്‍കി കര്‍ഷകനെ സഹായിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നു-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications