ആഗസ്ത് 16ന് ശബരിമലനട തുറക്കും
പത്തനംതിട്ട: മലയാള വര്‍ഷാരംഭമായ ചിങ്ങത്തിലെ പൂജകള്‍ക്കായി ആഗസ്ത് 16ബുധനാഴ്ച ഉച്ച മുതല്‍ ശബരിമല നട തുറക്കും. ശബരിമല മേല്‍ശാന്തി ജി. പരമേശ്വരന്‍ നമ്പൂതിരി അറിയിച്ചതാണ് ഇക്കാര്യം.
ആഗസ്ത് 17 വ്യാഴാഴ്ച രാവിലെത്തന്നെ പൂജകള്‍ തുടങ്ങും. അന്നു ഉച്ചക്ക് സന്നിധാനത്ത് ലക്ഷാര്‍ച്ചന നടത്തും. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ക്ഷേത്രച്ചുമതലകള്‍ തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുക്കും. തന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ലക്ഷാര്‍ച്ചന .
അഞ്ചു ദിവസമാണ് പൂജകള്‍. പടിപൂജ, ഉദയാസ്തമനപൂജ എന്നിവയും നടക്കും.












Click it and Unblock the Notifications