അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു
തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും കൂട്ട ആത്മഹത്യ. ഒരു ഓട്ടോ ഡ്രൈവറും കുടുംബവുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
തിരുവനന്തപുരത്ത് കുടപ്പനക്കുന്ന് പുല്ലകുളത്താണ് ഗോപന്‍ എന്ന കിഷോര്‍ കുമാര്‍(43) ,ഭാര്യ വിജയകുമാരി (35), കുട്ടികളായ ഗീതു(12),നീതു(10) എട്ട് വയസ്സുകാരന്‍ നിതിന്‍ എന്നിവര്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആഗസ്ത് 14 തിങ്കളാഴ്ച രാവിലെയാണ് സംഭവം.കിഷോര്‍കുമാര്‍ തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവര്‍ കിടപ്പുമുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. വിജയകുമാരി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
കിഷോര്‍കുമാര്‍ ഭാര്യക്കും കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം തൂങ്ങി മരിച്ചതായിരിക്കാം എന്ന് കരുതുന്നു.സാമ്പത്തിക പരാധീനതകള്‍ മൂലമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഏതാനും നാള്‍ മുമ്പ് കിഷോര്‍കുമാറിന്റെ ഓട്ടോ ഒരു അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതു വഴി വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടായിരുന്നു.












Click it and Unblock the Notifications