തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ യു.ഡി.എഫ് പിളരും : വീരേന്ദ്രകുമാര്‍
കൊച്ചി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യു.ഡി.എഫ് പിളരുമെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് വീരേന്ദ്രകുമാര്‍ പറഞ്ഞു. ജനകീയാസൂത്രണത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നയത്തോട് വിയോജിപ്പുള്ള പാര്‍ട്ടികള്‍ യു.ഡി.എഫിലുണ്ട്. തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ജനകീയാസൂത്രണമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍വിജയം കൈവരിക്കുമെന്ന് വീരേന്ദ്രകുമാര്‍ അവകാശപ്പെട്ടു.
എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്തതില്‍ ബി.ജെ.പി ക്കൊപ്പം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന ് ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി സര്‍ക്കാരിന്റെ നയവും തീരുമാനങ്ങളും രാജ്യത്തെ ദോഷകരമായി ബാധിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പേറ്റന്റ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തെ ജൈവസമ്പത്തിന്‍മേല്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കടന്നു കയറാനുള്ള അവസരം ലഭിച്ചിക്കുകയാണ്.ഏതെല്ലാം ഇനങ്ങളുടെ പേറ്റന്റ് നഷ്ടമായെന്ന് സര്‍ക്കാരിന് പോലും തിട്ടപ്പെടുത്താനായിട്ടില്ല. പേറ്റന്റ് നിയമം ഭേദഗതി ചെയ്യുന്നതിന് ബി.ജെ.പി ക്കൊപ്പം കോണ്‍ഗ്രസും കൂട്ടുനിന്നു.
തെറ്റായ സമ്പത്തിക നയങ്ങള്‍ക്കെതിരേ ആഗസ്റ്റ് 19 ശനിയാഴ്ച ജനതാദള്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മുന്‍ പ്രധാനമന്ത്രിമാരായ വി. പി. സിംഹ്, ചന്ദ്രശേഖര്‍, ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications