നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം
തിരുവനന്തപുരം: കേരളത്തില്‍ 2001ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കും.
അടുത്തവര്‍ഷം പശ്ചിമബംഗാള്‍, തമിഴ്നാട് ,പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലും വോട്ടിങ് യന്ത്രം ഉപയോഗിക്കും.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ഒന്നര ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ച150 കോടിയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
1.2 ലക്ഷം വോട്ടിങ് യന്ത്രങ്ങളാണ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ആവശ്യമായിവരിക. ഡിസംബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങും.












Click it and Unblock the Notifications