തീവണ്ടിയില്‍ സ്ഫോടനം; 10 പേര്‍ മരിച്ചു
ഫൈസാബാദ് : അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന സബര്‍മതി എക്സപ്രസ്സില്‍ ബോംബ് പൊട്ടി 10 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് 14 തിങ്കളാഴ്ച രാത്രി ഒമ്പതര മണിക്ക് വണ്ടി ഫൈസാബാദ് വിട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് റോസാ ഗ്രാമത്തിനടുത്ത് വച്ചാണ് പൊട്ടിത്തെറിയുണ്ടായത്.
ബിഹാറിലെ മുസ്സഫര്‍പൂറില്‍ നിന്നും തിരിച്ച വണ്ടിയുടെ ഒരു കോച്ചില്‍ പാര്‍സലുകള്‍ക്കിടയില്‍ ബോംബ് ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കോച്ചിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു പോയി. സ്ഫോടനത്തിന് പിന്നില്‍ ഐഎസ് ഐ ആണെന്ന് പൊലീസ് സംശയിക്കുന്നു.












Click it and Unblock the Notifications