ഗോവയില്‍ കോണ്‍ഗ്രസ് പിളര്‍ന്നു
പനാജി: ഗോവയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി പിളര്‍ന്നു. 14 അംഗ നിയമസഭാ കക്ഷിയിലെ അഞ്ചംഗങ്ങള്‍ പ്രത്യേക ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെയാണിത്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ സുരേഷ് പരുലേക്കറുടെ നേതൃത്വത്തിലാണ് വിമത ഗ്രൂപ്പ് രൂപം കൊണ്ടിരിക്കുന്നത്.
ചൊവാഴ്ച പരുലേക്കറുടെ നേതൃത്വത്തില്‍ അഞ്ച് അംഗങ്ങള്‍ സ്പീക്കര്‍ പ്രതാപ് സിംഗ് റാണെയെ കണ്ട് വിഘടിത ഗ്രൂപ്പായി പ്രവര്‍ത്തിക്കാനു ള്ള തീരുമാനം അറിയിക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയുമായിരുന്നു.












Click it and Unblock the Notifications