കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ചര്‍ച്ച തകര്‍ത്തത് പാകിസ്ഥാന്‍: വാജ്പേയി

  • By Super
Google Oneindia Malayalam News

ദില്ലി: ഹിസ്ബുള്‍ മുജാഹിദ്ദീനും ഇന്ത്യയും തമ്മിലുള്ള സമാധാനസംഭാഷണങ്ങള്‍ തകര്‍ത്തതില്‍ പ്രധാനമന്ത്രി വാജ്പേയി പാകിസ്ഥാനെ കുറ്റപ്പെടുത്തി. അതിര്‍ത്തി ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

54-ാമത് സ്വാതന്ത്യ്രദിനത്തില്‍ ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദവും സമാധാന പ്രക്രിയയും ഒരുമിച്ചു പോകില്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇക്കാര്യം പാകിസ്ഥാന്‍ മനസ്സിലാക്കണം. കാര്‍ഗില്‍ പോലുള്ള പ്രവൃത്തികളിലൂടെ വിജയം നേടാമെന്നത് പാകിസ്ഥാന്റെ വ്യാമോഹം മാത്രമാണ്-വാജ്പേയി പറഞ്ഞു.

കശ്മീരിലെ സമാധാനസംഭാഷണങ്ങളെ തുരങ്കം വെച്ചത് ആരാണെന്ന് ലോകത്തിനറിയാം. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കേണ്ട യുഗമാണിത്, കലഹങ്ങള്‍ തുടരേണ്ട യുഗമല്ല-വാജ്പേയി പറഞ്ഞു. അക്രമത്തിനും തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെയുള്ള ഇന്ത്യയുടെ പരിശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. സാഹോദര്യത്തിന്റെ തലോടല്‍ കൊണ്ട് അവരുടെ മുറിവുകള്‍ നാം ഉണക്കണം- വാജ്പേയി ആഹ്വാനം ചെയ്തു.

അന്യോന്യം കലഹിക്കാതെ മതസൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്താന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തില്‍ വിദ്വേഷത്തിന് പ്രസക്തിയുമുണ്ടായിരുന്നില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ സാമുദായികസൗഹാര്‍ദ്ദവും സാഹോദര്യവും താറുമാറാക്കി. ഇതിന്റെ മറവില്‍ മതസംഘട്ടനങ്ങളും അക്രമവും വളര്‍ത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ പ്രത്യേകത. ഇന്നുമാത്രമല്ല വര്‍ഷങ്ങളായി ഇന്ത്യക്ക് ഈ പ്രത്യേകത തുടരാന്‍ സാധിക്കുന്നതെങ്ങനെയാണെന്ന് അത്ഭുതപ്പെടുകയാണ് ലോകരാഷ്ട്രങ്ങള്‍. ലോകത്തിന് ഇതൊരു വിസ്മയമാണെങ്കില്‍ ഇന്ത്യക്ക് ഇത് ജീവിതം തന്നെയാണ്- വാജ്പേയി പറഞ്ഞു.

അഴിമതിക്കെതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാജ്പേയി ഉറപ്പു നല്‍കി. ഭരണത്തിലും പൊതുജീവിതത്തിലും മാന്യത ഇല്ലാതെ നമ്മുടെ രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ സാധ്യമല്ല- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ചെങ്കോട്ടയില്‍ എത്തുന്നതിന് മുമ്പ് മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, പി.വി. നരസിംഹറാവു, വി.പി. സിംഗ്, എച്ച്.ഡി. ദേവഗൗഡ, കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാര്‍, സൈന്യത്തലവന്മാര്‍, വിദേശ പ്രതിനിധികള്‍ എന്നിവരും സ്വാതന്ത്യ്രദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X