23 മലയാളികള്‍ക്ക് പോലീസ് മെഡല്‍
ദില്ലി: 23 മലയാളികള്‍ ഉള്‍പ്പെടെ 419 പേര്‍ മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി. ഉത്തരമേഖലാ ഐ.ജി. അല്‍ഫോന്‍സ് ലൂയിസ് ഇറയില്‍, വിജിലന്‍സ് മേധാവി ഡെസ്മണ്ട് നെറ്റോ, ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ടി.എം.ചാക്കോ എന്നിവര്‍ പോലീസ് ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു.
ബീഹാര്‍ പന്ത്രണ്ടാം ബറ്റാലിയനിലെ ക്യാപ്ടന്‍ ഗുര്‍ജിന്ദര്‍ സിംഗ് സൂരിക്ക് മഹാവീര ചക്രം നല്‍കി രാഷ്ട്രം ആദരിച്ചു.മരണാനന്തര ബഹുമതിയായാണ് ധീരതയ്ക്കുള്ള പരമോന്നത പുരസ്കാരം ക്യാപ്ടന്‍ സൂരിക്ക് സമ്മാനിച്ചത്.
139 സൈനികര്‍ രാഷ്ട്രപതിയുടെ വിവിധ മെഡലുകള്‍ക്ക് അര്‍ഹരായി.ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ രക്ഷക്, ഓപ്പറേഷന്‍ മേഘദൂത് എന്നീ സൈനികനീക്കങ്ങളില്‍ പങ്കടുത്തവരാണ് ഇവരില്‍ അധികവും.












Click it and Unblock the Notifications