ഒരു കോടിയുടെ പഞ്ചലോഹ വിഗ്രഹം പിടിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ ഒരു കോടി രൂപ വില വരുന്ന പഞ്ചലോഹ വിഗ്രഹം പിടിച്ചെടുത്തു. തിങ്കളാഴ്ച മലപ്പുറം സ്വദേശിയായ അബൂബക്കര്‍ എന്ന യാത്രക്കാരനില്‍ നിന്നുമാണ് 300 വര്‍ഷം പഴക്കമുള്ള മഹാവിഷ്ണുവിന്റെ പഞ്ചലോഹ വിഗ്രഹം പിടിച്ചെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് .
വീട്ടുപകരണങ്ങളോടൊപ്പം വിഗ്രഹം കടത്താന്‍ ശ്രമിക്കവെയാണ് എയര്‍ കാര്‍ഗോ വിഭാഗത്തില്‍ വച്ച് അബൂബക്കര്‍ അധികൃതരുടെ വലയിലായത്. പ്രധാന പ്രതിയെന്നു സംശയിക്കപ്പടുന്ന മലപ്പുറം സ്വദേശി കുഞ്ഞാലിയെയും അറസ്റ്റു ചെയ്യാന്‍ നീക്കം നടക്കുന്നതായി ഇന്റലിജന്‍സ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications