ബാലകൃഷ്ണപിള്ളയ്ക്ക് അറസ്റ് വാറണ്ട്
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് അറസ്റ് വാറണ്ട്. ഈ കേസില്‍ തിരുവന്തപുരത്തെ പ്രത്യേകകോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ വാദം നടത്താന്‍ വിസമ്മതിച്ചതിനാണ് പിള്ളക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പിള്ളയ്ക്കു പുറമെ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി. കേശവപിള്ളയ്ക്കെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്ത് 24-ന് ഹാജരാകാന്‍ കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റിസ് പി.കെ. ബാലസുബ്രഹ്മണ്യന്‍, ജസ്റിസ് ടി.എം. ഹസ്സന്‍പിള്ള എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കേസ് കര്‍ണാക ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരമാനമാവും വരെ അപ്പീല്‍ വാദം മാറ്റിവെയ്ക്കണമെന്നുമായിരുന്നു ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നത്. കോടതി ഈ ആവശ്യം തള്ളിയെങ്കിലും അപ്പീലില്‍ വാദം കേള്‍ക്കാന്‍ തയ്യാറായി. എന്നാല്‍ പിള്ളയുടെ അഭിഭാഷകന്‍ പി. രാമകൃഷ്ണന്‍ നായര്‍ വാദിക്കാന്‍ തയ്യാറായില്ല.
കേരള സര്‍ക്കാരിന്റെ അനുമതി കൂടാതെ ബാംഗ്ലൂരിലെ ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് വൈദ്യുതി മറിച്ചുവിറ്റെന്നാണ് ബാലകൃഷ്ണപ്പിള്ളയ്ക്കും കേശവപ്പിള്ളയ്ക്കും എതിരെയുള്ള കേസ്. ഈ കേസില്‍ തിരുവനന്തപുരം പ്രത്യേക കോടതി ഇരുവര്‍ക്കും ഒരു കൊല്ലം സാധാരണ തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു.












Click it and Unblock the Notifications