യു.ഡി.എഫ് പ്ലസ് ടു സമരം നിര്‍ത്ത ുന്നു
തിരുവനന്തപുരം: പ്ലസ് ടു സമരം തത്കാലത്തേയ്ക്കു നിര്‍ത്തി വയ്ക്കാന്‍ യ്.ഡി.എഫ് തീരുമാനിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷവും പ്ലസ് ടു സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ പ്രക്ഷോഭം തുടരാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
യു.ഡി.എഫി ന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 16 ബുധനാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന വില്ലേജോഫീസ് പിക്കറ്റിംഗും ആഗസ്ത് 21 ന് കലക്ട്രേറ്റുകളുടെ പടിക്കല്‍ നടത്താനിരുന്ന ജനപ്രതിനിധികളുടെ ധര്‍ണ്ണയും മാറ്റി വച്ചു. എന്നാല്‍ മന്ത്രി പി.ജെ. ജോസഫിന്റെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കുന്നത് തുടരും.
തിങ്കളാഴ്ച രാത്രി കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഈ തീരുമാനം.












Click it and Unblock the Notifications