Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ മക്കാര്‍ട്നി വീണ്ടും ബീറ്റില്‍സ് ഗാനവുമായി

ലണ്ടന്‍: 30 വര്‍ഷത്തിനു ശേഷം സംഗീതപ്രേമികളെ ആഹ്ലാദഭരിതരാക്കികൊണ്ട് വീണ്ടും ബീറ്റില്‍സ് ഗാനം പുറത്തിറങ്ങുന്നു.

Paul Mccartneyബീറ്റില്‍സ് സംഘത്തിലെ അവശേഷിക്കുന്ന ഒരേയൊരു ഗായകനായ പോള്‍ മക്കാര്‍ട്നി 'ഫ്രീ നൗ' എന്ന ഗാനമാണ് പാടുന്നത്. ബീറ്റില്‍സ ്സംഘത്തിലെ വിഖ്യാതഗായകന്‍ ജോണ്‍ ലെനന്‍ ഒരു ആല്‍ബത്തില്‍ പാടിയിരുന്ന ഗാനമാണ് ഇത്.

ബീറ്റില്‍സിന്‍െറ നല്ലനാളുകളില്‍ ജോണ്‍ ലെനനും പോള്‍ മക്കാര്‍ട്നിയും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു.പിന്നീട് അവര്‍ക്കിടയില്‍ അഭിപ്രായഭിന്നത വളര്‍ന്നുവന്നു. പരസ്പരം പിരിഞ്ഞതിനുശേഷം ലെനനും മക്കാര്‍ട്നിയും ഒറ്റയ്ക്കൊറ്റയ്ക്ക് ആല്‍ബങ്ങള്‍ പുറത്തിറക്കികൊണ്ടിരുന്നു.അധികം വൈകാതെയായിരുന്നു ലോകത്തെ ഞെട്ടിച്ച ലെനന്‍െറ ആത്മഹത്യ. സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ജോണ്‍ ലെനന്‍.

'ഫ്രീ നൗ' ആലപിക്കുന്നതിലൂടെ സംഗീതപ്രേമികളില്‍ വീണ്ടും ബീറ്റില്‍സ് സംഘത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുകയാണ് മക്കാര്‍ട്നി. 'ഫ്രീ നൗ' എന്ന ഗാനം തുടങ്ങുന്നത് ഒരു ഒരു സംഭാഷണ ശകലത്തിലൂടെയാണ്.ജോണ്‍ ലെനന്‍ മക്കാര്‍ട്നിയോട് നടത്തുന്ന തികച്ചും അനൗപചാരികമായ ഒരു സംഭാഷണം- ''OK PAUL, YOU READY BOY? THIS IS IT.'' (ഒകെ, പോള്‍, നീ റെഡിയായില്ലേ?ഇതാ ആ ഗാനം).ഈ ഗാനം വീണ്ടും ലെനനു പകരം സ്വന്തം ശബ്ദത്തില്‍ പാടുമ്പോള്‍ ഒരു പക്ഷേ മക്കാര്‍ട്നി പഴയ ഊഷ്മളസൗഹൃദം അയവിറക്കുകയാകാം.

four members in Beatlesതന്റെ സംഗീതലോകത്തിന്റെ ഇന്നത്തെ വഴികളില്‍ നിന്നുള്ള വ്യതിയാനമാണ് 'ഫ്രീ നൗ' എന്ന് മക്കാര്‍ട്നി പറഞ്ഞു. (സംഗീതത്തില്‍ കച്ചവടതാല്പര്യങ്ങളെ എന്നും എതിര്‍ത്തുപോന്നവരാണ് ആദ്യകാല ബീറ്റില്‍സ് സംഘം.പിന്നീട് ബീറ്റില്‍സിന്‍െറ തകര്‍ച്ചക്കുശേഷം പോള്‍ മക്കാര്‍ട്നി സംഗീതം കൊണ്ടു പണം നേടുന്നതില്‍ മുഴുകുകയായിരുന്നു.)

ബീറ്റില്‍സും വെല്‍ഷ് പോപ്പ് ഗ്രൂപ്പും തമ്മിലുള്ള കരാര്‍ പ്രകാരമാണ് ഗാനം പുറത്തിറക്കുന്നത്.

ഒരു കാലത്ത് സംഗീതാസ്വാദകരെ ഏറെ ആകര്‍ഷിച്ചിരുന്നതാണ് നാലംഗ ബീറ്റില്‍സ് റോക്ക് ഗായകസംഘം. 1957ലാണ് ഈ റോക്ക് സംഘത്തിന്‍െറ പിറവി. പിന്നീട് അഭിപ്രായഭിന്നതകള്‍ മൂലം സംഘം വേര്‍പിരിയുകയായിരുന്നു. 1970 ലാണ് ബീറ്റില്‍സ് സംഘം വേര്‍പിരിഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+