Get Updates
Get notified of breaking news, exclusive insights, and must-see stories!

ബറോഡ ബാങ്കിന് കേരളത്തില്‍ ഏഴ് ശാഖകള്‍ കൂടി

കൊച്ചി: പ്രമുഖ ദേശസാല്‍കൃത ബാങ്കായ ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഏഴ് ശാഖകള്‍ തുറക്കും. 43 ശാഖകളാണ് ഇപ്പോള്‍ ബാങ്കിന് കേരളത്തിലുള്ളത്. ശാഖകളുടെ എണ്ണം 75 ആകുന്നതോടെ ഒരു മേഖലാ ഓഫീസ് കൊച്ചിയില്‍ തുറക്കുമെന്നും ചെയര്‍മാന്‍ പി.എസ്. ഷേണായി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ ബാങ്കിന്റെ മൊത്തനിക്ഷേപം 900 കോടിയും വായ്പ 300 കോടിയുമാണ്. വ്യവസായ-വാണിജ്യ സംരംഭങ്ങളുമായി മുന്നോട്ട് വരുന്നവര്‍ക്ക് ആവശ്യമായ വായ്പ നല്‍കാന്‍ ബാങ്ക് തയാറാണ്. ആവശ്യക്കാരും ഭദ്രമായ പദ്ധതികളുമുണ്ടെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലെ മിച്ചനിക്ഷേപവും കേരളത്തിന് നല്‍കാന്‍ സന്തോഷമേയുള്ളൂവെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ബിസിനസ് ശരാശരിയുടെ കാര്യത്തില്‍ കേരളത്തിലെ ശാഖകളാണ് ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ ഓരോ ശാഖയുടെയും ബിസിനസ് ശരാശരി 27 കോടി യാണ്. വിവിധ വിദേശരാജ്യങ്ങളിലായി 38 ശാഖകള്‍ ബാങ്കിനുണ്ട്. ബാങ്കിന്റെ മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനം വിദേശ ഇന്ത്യക്കാരുടേതാണ്.

ബാങ്കിന്റെ മൊത്തം നിക്ഷേപം 51308.19 കോടിയും വായ്പ 24932.91 കോടിയുമാണ്. അറ്റാദായം 502.77 കോടി രൂപ. ഈ സാമ്പത്തികവര്‍ഷം ഇത് യഥാക്രമം 1500 കോടിയും 750 കോടിയുമാക്കാനാണ് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ മൊത്തം ലാഭം 1000 കോടിയും അറ്റാദായം 500 കോടിയും കവിഞ്ഞു. 1999-2000 വര്‍ഷത്തില്‍ 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കാനും കഴിഞ്ഞു. രാജ്യമൊട്ടാകെ 2614 ശാഖകളാണ് ബാങ്കിനുള്ളത്.

സാങ്കേതികവിദ്യയിലെ മുന്നേറ്റം പ്രയോജനപ്പെടുത്തി ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് 500 കോടി രൂപ ചെലവഴിക്കും. ആധുനികവത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ 250 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ഇന്‍ഷ്വറന്‍സ് രംഗത്തേക്ക് കടക്കാനുള്ള നടപടികളും ബാങ്ക് പൂര്‍ത്തിയാക്കികഴിഞ്ഞു. ജനവരിയില്‍ ആദ്യത്തെ പോളിസി നല്‍കാന്‍ പാകത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ രംഗത്ത് ബാങ്കിന്റെ വിദേശപങ്കാളി ആരെന്ന് താമസിയാതെ തീരുമാനമാകും.

കൊച്ചിയില്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമാണ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. ഡയറക്ടര്‍ കെ.കെ.നായര്‍, ജനറല്‍ മാനേജര്‍ എം.ബാലചന്ദ്രന്‍, അസിസ്റന്റ് ജനറല്‍ മാനേജര്‍ മുനീര്‍ഖാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+