ഇന്തോ-ഒമാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി ഉപേക്ഷിച്ചു
ദില്ലി: 200 കോടിയുടെ ഇന്തോ-ഒമാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പദ്ധതി പ്രായോഗികമല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
1200 കിലോമീറ്റര്‍ നീളത്തില്‍ കടലിനടിയില്‍ വാതക പൈപ്പ്ലൈന്‍ ഇടാനായിരുന്നു പദ്ധതി. 1993ലാണ് ഒമാന്‍ ഓയില്‍ കോര്‍പ്പറേഷനും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചത്.
പദ്ധതി പ്രായോഗിമല്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തുകയായിരുന്നുവെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി രാം നായിക് പറഞ്ഞു. ജൂലായിലാണ് കരാര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
പദ്ധതിയുടെ നടത്തിപ്പിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ നിരവധി പഠനങ്ങള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications