വിഎസ്എന്‍എല്‍ വിദേശഓഹരി മാര്‍ക്കറ്റിലേക്ക്
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവനദാതാക്കളായ (ഐഎസ്പി)വിദേശ് സഞ്ചാര്‍ നിഗ് ലിമിറ്റഡിന്‍െറ (വിഎസ്എന്‍എല്‍)ഓഹരി വിദേശ ഓഹരി മാര്‍ക്കറ്റില്‍ ലിസ്റ് ചെയ്തു.ന്യൂയോര്‍ക്ക് സ്റോക്ക് എക്സ്ചേഞ്ചിലാണ് വിഎസ്എന്‍എല്‍ ഓഹരി ലിസ്റ് ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വിദേശ ഓഹരി മാര്‍ക്കറ്റില്‍ ലിസ്റ് ചെയ്യുന്നത് ഇതാദ്യമാണ്.കേന്ദ്രസര്‍ക്കാരിന് വിഎസ്എന്‍എല്ലില്‍ 53 ശതമാനം പങ്കാളിത്തമുണ്ട്. 11ഡോളറിനാണ് (ഏകദേശം 495രൂപ)വിഎസ്എന്‍എല്‍ ഓഹരി ലിസ്റ് ചെയ്തിരിക്കുന്നത്.വിഎസ്എന്‍എല്ലിന്‍െറ മൊത്തം ഓഹരിയുടെ 30 ശതമാനം മാത്രമാണ് ന്യൂയോര്‍ക്ക് സ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്തിട്ടുള്ളൂ.












Click it and Unblock the Notifications